വിപരീതഭിന്നങ്ങൾ (Reciprocals) CM Kids UP Mathematics

ഭിന്നസംഖ്യയുടെ അംശവും ഛേദവും പരസ്പരം മാറ്റിയെഴുതിയാൽ...

1) ഒരു ഭിന്നസംഖ്യയുടെ അംശവും ഛേദവും പരസ്പരം മാറ്റിയെഴുതിയാൽ വിപരീതഭിന്നം അഥവാ വ്യുൽക്രമം (Reciprocal) എന്ന്‌ പറയുന്നു.
2/5-ന്റെ വിപരീതഭിന്നം = 5/2
15/2-യുടെ വിപരീതഭിന്നം കാണാൻ 1-നെ വിഷമഭിന്നത്തിലേക്ക്‌ (Improper fraction) മാറ്റുക. എന്നിട്ട് അതിന്റെ വിപരീതഭിന്നം കണ്ടെത്തുക.
1 ½ = 3/2
3/2-ന്റെ വിപരീതഭിന്നം = 2/3
2) ഏതൊരു എണ്ണൽസംഖ്യയ്ക്കും വിപരീതഭിന്നമുണ്ട്.
100-ന്റെ വിപരീതഭിന്നം 1/100 ആണ്.
(കാരണം: ഏതൊരു എണ്ണൽസംഖ്യയെയും 1 ഛേദമായ ഭിന്നസംഖ്യയായി എഴുതാം).
100 = 100/1
100/1-ന്റെ വിപരീതഭിന്നം = 1/100
Question

1) രണ്ട്‌ സംഖ്യകളുടെ തുക 24 ആണ്. അവയുടെ ഗുണനഫലം 120 ആണ്. അവയുടെ വിപരീതഭിന്നങ്ങളുടെ തുക എത്ര?
ഇത്തരം ചോദ്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്:

a, b എന്നിവ രണ്ട്‌ സംഖ്യകളായാൽ
a-യുടെ വ്യുൽക്രമം = 1/a
b-യുടെ വ്യുൽക്രമം = 1/b
1/a + 1/b = (a + b) / ab
ഇവിടെ a + b എന്നത് തുകയാണ് = 24
ab എന്നത് ഗുണനഫലമാണ് = 120
Ans: 24/120 = 1/5
2) രാജു ഒരു ജോലി 10 ദിവസംകൊണ്ട് ചെയ്തുതീർക്കും. രാധ അതേ ജോലി 15 ദിവസംകൊണ്ട് ചെയ്തുതീർക്കും. രണ്ടുപേരും ഒന്നിച്ച് ജോലിചെയ്താൽ എത്ര ദിവസംകൊണ്ട് ജോലി പൂർത്തിയാവും.
വിശദീകരണം:
നമുക്ക് ഇതിന് xy / (x + y) എന്ന സൂത്രവാക്യം ഉപയോഗിക്കാം.
x = 10, y = 15
(10 x 15) / (10 + 15) = 150 / 25 = 6 ദിവസം
3) അരുണും സുരേഷും കൂടി ഒന്നിച്ച് ഒരു ജോലി ചെയ്താൽ 6 ദിവസംകൊണ്ട് ചെയ്തുതീർക്കും. അരുൺ ഒറ്റയ്ക്ക് ചെയ്തുതീർക്കാൻ 8 ദിവസം വേണം. എങ്കിൽ സുരേഷിന് ഒറ്റയ്ക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം.
വിശദീകരണം:
xy / (x - y) എന്ന സൂത്രവാക്യം ഉപയോഗിക്കുക.
(8 x 6) / (8 - 6) = 48 / 2 = 24 ദിവസം

Content Highlights: Definition and method to find reciprocals of fractions and whole numbers