തിളങ്ങുന്ന കടൽത്തീരത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ലോകത്ത് പലയിടത്തുമുള്ള പ്രതിഭാസമാണ് ഗ്ലോയിങ് ബീച്ച് അഥവാ തിളങ്ങുന്ന കടൽത്തീരം. അതിമനോഹരമായ കാഴ്ചയാണത്.
മാലദ്വീപിലെ ഗ്ലോയിങ് ബീച്ചാണ് പലപ്പോഴും നമ്മൾ ഫോട്ടോകളിൽ കാണാറുള്ളത്.
വെള്ളത്തിൽ കാണുന്ന ബയോ ലൂമിനിസെന്റ് ആൽഗകളാണ് ഈ തിളക്കത്തിന് കാരണം. അതായത്, മിന്നാമിന്നികളെപ്പോലെ സ്വയം പ്രകാശിക്കുന്ന ജീവികൾ.
ലക്ഷദ്വീപിലെ ബംഗാരം, മുംബൈയിലെ ജുഹു തുടങ്ങി പല ബീച്ചുകളിലും ഈ പ്രത്യേകത കാണാറുണ്ട്.
Content Highlights: Glowing beaches are a natural phenomenon caused by bioluminescent algae.