ചെയ്ത്താൻ പൂവെന്നൊരു പൂവോ, അതേത് പൂവ്

കണ്ടാൽ സൂപ്പർ ലുക്ക്. തീജ്വാലയോട് സാമ്യമുള്ള ഇതളുകൾ. മേന്തോന്നി എന്നറിയപ്പെടുന്ന ഫ്ലെയിം ലില്ലി ആണ് കക്ഷി. ഗ്ലോറിയോസാ സൂപ്പർബ (Gloriosa Superba) എന്നാണ് ഇംഗ്ലീഷ് പേര്. സംസ്കൃതത്തിൽ അഗ്നിശിഖ എന്നു പറയും. പടർന്നു കയറുന്ന ഇനം ചെടിയാണിത്.
തമിഴ്നാടിന്റെ സംസ്ഥാന പുഷ്പമാണ് മേന്തോന്നി. അപൂർവമായ ഔഷധഗുണങ്ങൾ ഉള്ള ഇവ തമിഴ്നാട്ടിൽ വൻതോതിൽ കൃഷിചെയ്യുന്നു. ഇവയുടെ വിത്ത് ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. കർണാടക, ഛത്തീസ്ഗഢ്, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിലും മേന്തോന്നിപ്പാടങ്ങൾ ഉണ്ട്.
പക്ഷെ, നമ്മുടെ നാട്ടിൽ മിക്ക ആളുകളും ഈ പൂവിനെ പേടിക്കുന്നു എന്നതാണ് സത്യം. വിഷച്ചെടി എന്ന പേരിലാണ് ഇവ പലയിടത്തും പ്രസിദ്ധം. ഈ പൂവിനെ നോക്കിയാൽ കണ്ണിനു രോഗം വരും എന്ന അന്ധവിശ്വാസം നിലവിലുണ്ട്. അതിനാൽ ഇവയെ കണ്ണുപൊട്ടൻ പൂവ് എന്നും വിളിക്കുന്നു. ഭ്രാന്തൻ പൂവ്, ചെകുത്താൻ പൂവ്, കീത്തോന്നി, പറയൻ ചെടി എന്നൊക്കെ ഇവയ്ക്ക് പേരുണ്ട്. പാമ്പുവിഷത്തിനുള്ള ഔഷധമടക്കം പല മരുന്നുകളും ഇതുപയോഗിച്ച് നിർമിക്കുന്നു
സിംബാബ്വെയുടെ ദേശീയ പുഷ്പമാണ് ഗ്ലോറിയോസാ സൂപ്പർബ. 1947-ൽ സിംബാബ്വെ സന്ദർശിച്ച ബ്രിട്ടന്റെ എലിസബത്ത് രാജകുമാരിക്ക് പിറന്നാൾ സമ്മാനമായി കിട്ടിയത് പ്ലാറ്റിനത്തിൽ നിർമിച്ച് ഡയമണ്ട് പതിച്ച മേന്തോന്നിപ്പൂവിന്റെ ആകൃതിയിലുള്ള പതക്കമായിരുന്നു.
Content Highlights: Gloriosa Superba is commonly known as Flame Lily or Mentonni and is the state flower of Tamil Nadu.