വീട് അലങ്കരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ. പരിചയപ്പെടാം- Dec AI !

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനുകൾ ചെയ്യാൻ സഹായിക്കുന്ന ഒരു ക്രിയേറ്റീവ് ടൂൾകിറ്റാണ് ഡെക് AI (Dec AI). ഒരു മുറിയുടെയോ വീടിന്റെയോ ചിത്രം അപ്ലോഡ് ചെയ്താൽ മതി, AI നമുക്ക് പുതിയ ഡിസൈൻ ആശയങ്ങൾ പറഞ്ഞുതരും.
എങ്ങനെ കിട്ടും?
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് Dec AI അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. അവിടെ നിങ്ങളുടെ മുറിയുടെ ഫോട്ടോ അപ്ലോഡ് ചെയ്യണം. ശേഷം നമുക്ക് ആവശ്യമുള്ള സ്‌റ്റൈൽ തിരഞ്ഞെടുക്കണം. ഇനിയാണ് എ.ഐ. മാജിക്.
Dec AI നിങ്ങളുടെ മുറിയുടെ രൂപവും പ്രത്യേകതകളും മനസ്സിലാക്കി പുതിയ ഫർണിച്ചർ, കളർ പാലറ്റുകൾ, ഡെക്കോർ എന്നിവ ഉൾപ്പെടുത്തി മനോഹരമായ ഡിസൈൻ പ്ലാൻ തയ്യാറാക്കും.
മുറ്റത്ത് പൂന്തോട്ടമൊരുക്കാം!
വീട് മാത്രമല്ല, മുറ്റവും പൂന്തോട്ടവുമെല്ലാം Dec AI ഡിസൈൻ ചെയ്യും. ഇതിനായി AI എക്സ്റ്റീരിയർ & ലാൻഡ്സ്‌കേപ്പ് ഡിസൈൻ എന്ന ഭാഗത്ത് ചെന്നാൽ മതി.
ചുവരിൽ ചിത്രം നിറയും!
വീട്ടിലെ ചുവരുകളിൽ പുതിയൊരു ചിത്രം വരയ്ക്കണം. അല്ലെങ്കിൽ ഇപ്പോഴുള്ള ചിത്രമൊന്ന് മാറ്റിപ്പണിയണം. Dec AI യോട് പറഞ്ഞാൽ മതി, ഒരായിരം ഡിസൈനുകൾ കാണിച്ചുതരും.
ഹായ്, പ്രോംപ്റ്റ്!
നിങ്ങൾ ഇഷ്ടപ്പെടുന്ന ചിത്രത്തിന്റെ പ്രോംപ്റ്റ് റഫറൻസായി നൽകിയാൽ അതും ഇവൻ ചിത്രമാക്കി മാറ്റും. ഏത് ചിത്രം എഡിറ്റ് ചെയ്താലും Before, After എന്നിങ്ങനെ വ്യത്യാസങ്ങൾ കാണിക്കുന്നത് ആപ്പ് ഉപയോഗം എളുപ്പമാക്കും.
വെറുതെ വാരിവലിച്ചിട്ടിരിക്കുന്ന വസ്തുക്കൾ എങ്ങനെ അടുക്കിവയ്ക്കണം എന്നതുമുതൽ ഭാവിയിൽ നാം ഉണ്ടാക്കാൻ പോകുന്ന വീടിന്റെ ഡിസൈൻ എങ്ങനെ വേണമെന്നുവരെ കാണിക്കാൻ Dec AI സഹായിക്കും.
Content Highlights: Uses AI to generate interior and exterior design concepts from photos