CM Kids LP/UP Exam Helper: മലയാളം പര്യായപദങ്ങൾ പഠിക്കാം!

പര്യായപദങ്ങൾ:

അമ്മ - മാതാവ്, അംബ, പ്രസൂ, തായ

അച്ഛൻ - പിതാവ്, ജനകൻ, താതൻ

അച്ചം - സങ്കോചം, സംഭ്രമം, ലജ്ജ

അങ്കം - യുദ്ധം, പോർ, അടർ

അഗ്‌നി - പാവകൻ, അനലൻ, വഹ്നി,

അടയാളം - ചിഹ്നം, മുദ്ര, അങ്കം

അതിഥി - ആഗന്തുകൻ, ഗൃഹാഗതൻ,

അതിര് - അതിർത്തി, പരിധി, സീമ

അമൃത് - പീയൂഷം, സുധ

അഭിപ്രായം - മതം, ആശയം, ഛന്ദസ്സ്

അരയന്നം - ഹംസം, അന്നം, മരാളം

അമ്പ് - ബാണം, അസ്ത്രം, ശരം

അവൽ - ചിപിടകം, പൃഥുകം, ചിപിടം

ആകാശം - വാനം, ഗഗനം, വിഹായസ്സ്

ആന - ഗജം, കരി, ഹസ്തി

ആമ - കൂർമം, കച്ഛപം, കമഠം

ആട് - അജം, ഛഗം, ഛാഗം, ഛാഗലം

ആമ്പൽ - കൈരവം, കുവലയം, കുമുദം

മുറ്റം - അങ്കണം, അജിരം, ചത്വരം

കണ്ണാടി - മുകുരം, ദർപ്പണം, ആദർശം

കടൽ - സമുദ്രം, സാഗരം, ആഴി

കണ്ണീർ - അശ്രു, നേത്രാംബു, അസ്രം

കല്ല് - ശില, പാഷാണം, ഉപലം

കണ്ണ് - അക്ഷി, നയനം, നേത്രം

ഔഷധം - അഗദം, ഭേഷജം, ഭൈഷജ്യം

ആഹാരം - ഭോജനം, ഭോജ്യം, ഭക്ഷണം

അവയവം - അംഗം, അപഘനം, പ്രതീകം

ആഗ്രഹം - ഇച്ഛ, അഭിലാഷം, കാംക്ഷ

ഇല - പത്രം, പർണം, ദളം

ഇറച്ചി - മാംസം, പലലം, അമിഷം

ഈച്ച - മക്ഷിക, നീല, വർവണ

ഉദരം - കുക്ഷി, കുംഭ, ജഠരം

ഉപ്പ് - ലവണം, സാമുദ്രം, അക്ഷീബം

കാട് - കാനനം, വനം, അടവി

കഴുത്ത് - കണ്ഠം, ഗളം, ഗ്രീവം

ഐശ്വര്യം - ശ്രീ, വിഭൂതി, ഭൂതി

പക്ഷിക്കൂട് - പഞ്ജരം, നീഡം, കുലായം

കാഴ്ചദ്രവ്യം - ഉപഹാരം, ഉപായനം, ഉപദം

കാറ്റ് - അനിൽ, പവനൻ, മാരുതൻ

കളി - ക്രീഡ, ലീല, ലേഖനം

കിരീടം - മകുടം, മുകുടം, കോടീരം

കീർത്തി - പ്രശസ്തി, ഖ്യാതി, യശസ്സ്

കുയിൽ - കോകിലം, പരഭൃതം, പികം

കുതിര - അശ്വം, വാജി, തുരഗം

കൂട്ടം - സംഘം, സമൂഹം, വ്യൂഹം

കൂട്ടുകാരൻ - ചങ്ങാതി, സതീർഥ്യൻ, വയസ്യൻ

കൈ - പാണി, കരം, ബാഹു

കൊടി - പതാക, ധ്വജം, വൈജയന്തി

ചന്ദനം - മാലേയം, ഗന്ധസാരം, മലയജം

ചന്ദ്രൻ - തിങ്കൾ, ഇന്ദു, ശശി

ചാരം - ഭസ്മം, ക്ഷാരം, ചാമ്പൽ

ചിന്ത - വിചാരം, സ്മൃതി, നിനവ്

ചിരി - ഹാസം, സ്‌മേരം, ഹാസ്യം

ഗുഹ - കന്ദരം, ഗഹ്വരം, ദരി

ചിറക് - പത്രം, പക്ഷം, പദത്രം, പർണം

തല - ശീർഷം, ശിരസ്സ്, മസ്തകം

തലമുടി - കേശം, കുന്തളം, കചം

നഗരം - പട്ടണം, പുരം, പത്തനം

നദി - പുഴ, വാഹിനി, തരംഗിണി

പൂവ് - മലർ, കുസുമം, പുഷ്പം

പൂന്തോട്ടം - ഉദ്യാനം, ആരം, മലർവാടി

പൂമൊട്ട് - മുകുളം, കലിക, കുഡ്മളം

മണൽതിട്ട - പുളിനം, സൈകതം

ബുദ്ധി - ധിഷണ, മതി, പ്രജ്ഞ

ബന്ധു - ജ്ഞാതി, ബാന്ധവൻ, സ്വജനം

പ്രഭാതം - പുലരി, ഉഷസ്സ്, വിഭാതം

പ്രകാശം - പ്രഭ, ജ്യോതിസ്സ്, വെളിച്ചം

ശബ്ദം - ആരവം, ഒലി, നിനാദം

ശരീരം - ഗാത്രം, കായം, വപുസ്സ്

ശോഭ - പ്രഭ, ആഭ, ദ്യുതി

വെളുപ്പ് - സിതം, ശുഭ്രം, ശ്വേതം

സത്യം - ആർജവം, ഋതം, തഥ്യ

സൂര്യൻ - ആദിത്യൻ, പ്രഭാകരൻ, ദിവാകരൻ

ചെരിപ്പ് - പാദരക്ഷ, പാദുകം, ഉപാനത്ത്

ചുണ്ട് - അധരം, ഓഷ്ഠം, ചൊടി

താമര - കമലം, അംബുജം, നളിനം

സ്വർണ്ണം - കനകം, ഹിരണ്യം, ഹേമം, കാഞ്ചനം

തവള - മണ്ഡൂകം, പ്ലവം, ദർദുരം

തിര - തരംഗം, വീചി, അല

തേൻ - മധു, മരന്ദം, മടു, മകരന്ദം

തേര് - രഥം, സ്യന്ദനം, ശതാംഗം

നാവ് - ജിഹ്വ, രസന, രസജ്ഞ

ദുഃഖം - ആടൽ, ഇണ്ടൽ, വ്യഥ

പക്ഷി - പറവ, ഹഗം, വിഹഗം

നക്ഷത്രം - താരകം, ഉഡു, ഋക്ഷം

പർവതം - അദ്രി, അചലം, ശൈലം

മഞ്ഞ് - നീഹാരം, തുഷാരം, പ്രാലേയം

പല്ല് - ദന്തം, ദശനം, രദനം

പാമ്പ് - നാഗം, ഉരഗം, അഹി

പാൽ - ക്ഷീരം, പയസ്സ്, ദുഗ്ദ്ധം

ജലം - സലിലം, തോയം, വാരി

തത്ത - ശുകം, കീരം, ശാരിക

വെള്ളി - രജതം, ശ്വേതം, രൂപ്യം

വാക്ക് - ഉക്തി, വാണി, വചസ്സ്

വഴി - മാർഗം, പാത, അയനം

വള്ളി - ലത, വല്ലി, വല്ലരി

വസ്ത്രം - അംബരം, ആട, വസനം

ലജ്ജ - ത്രപ, വ്രീള, മന്ദാക്ഷം, നാണം

വേദം - ശ്രുതി, ആഗമം, മറ

ശത്രു - രിപു, വൈരി, അരി

ശംഖ് - ജലജം, കാഹളം, ശംഖം

വൃക്ഷം - തരു, പാദപം, ദ്രുമം

ഇരുമ്പ് - അയസ്സ്, തിക്ഷം, പിണ്ഡം

ചന്ദ്രിക - കൗമുദി, ജ്യോത്സ്‌ന, നിലാവ്

നെയ്യ് - ഘൃതം, ആജ്യം, സർപ്പിസ്

പുണ്യം - സുകൃതം, ധർമം, ശ്രേയസ്സ്

മഴ - മാരി, വർഷം, വൃഷ്ടി

തളിര് - പല്ലവം, കിസലയം, പ്രവാളം

മേഘം - ഘനം, നീരദം, വാരിദം

യാഗം - മഖം, യജ്ഞം, ക്രതു

മോക്ഷം - മുക്തി, കൈവല്യം, നിർവാണം

സുഗന്ധം - ആമോദം, പരിമളം, വാസന

ശരീരം - കളേബരം, ദേഹം, വിഗ്രഹം

Content Highlights: Essential study material for CM Kids and USS scholarship exams