ക്രിസ്മസ്സിന്റെ പേരിലൊരു ദ്വീപ്: കിടപ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ, ഭരണം ഓസ്‌ട്രേലിയ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രിസ്മസുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും കൂട്ടുകാർ കേട്ടിരിക്കും. എന്നാൽ, ക്രിസ്മസ് എന്ന് പേരുള്ള ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യൻ മഹാസമുദ്രത്തിലാണ് ക്രിസ്മസ് ദ്വീപിന്റെ കിടപ്പ്. അപൂർവമായ സസ്യങ്ങളും ജന്തുക്കളുമുള്ള ഈ ദ്വീപിലെ 52.1 ചതുരശ്രമൈൽ സ്ഥലം

ദേശീയോദ്യാനമാണ്. 1643 ഡിസംബർ 25-ന് ഇവിടെയെത്തിയ ബ്രിട്ടീഷ് നാവികനായ വില്യം മൈനോഴ്‌സ് ആണ് ക്രിസ്മസ് ദ്വീപ് എന്ന പേര് നൽകിയത്. ബ്രിട്ടൻ ഇവിടെ ഫോസ്‌ഫേറ്റ് ഖനനം നടത്തിയിരുന്നു. 1945-ൽ ദ്വീപിന്റെ അവകാശം ബ്രിട്ടൻ ഓസ്‌ട്രേലിയയ്ക്ക് നൽകി. ജനസംഖ്യയിൽ 70 ശതമാനം ചൈനീസ് വംശജരും 20 ശതമാനം യൂറോപ്യൻമാരും 10 ശതമാനം മലായ് വംശജരുമാണ്. ബുദ്ധമതം, ക്രിസ്തുമതം, താവോമതം, ഇസ്ലാംമതം എന്നിവയെല്ലാം 1600-ഓളം വരുന്ന ജനങ്ങൾക്കിടയിൽ കണ്ടുവരുന്നു. 1958 മുതൽ ദ്വീപിലെ ഭരണകൂടം തപാൽ സ്റ്റാമ്പുകൾ ഇറക്കുന്നുണ്ട്. ഓസ്‌ട്രേലിയ നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ് ഭരണകർത്താവ്. ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ദ്വീപനിവാസികൾക്ക് വോട്ടുണ്ട്. ഇവരുടെ ഭാഷ ഇംഗ്ലീഷാണ്. ക്രിസ്മസ് ദിനത്തിൽ കണ്ടെത്തിയ ദ്വീപായതിനാലാണ് ക്രിസ്മസ് ദ്വീപ് എന്ന് പേരുവന്നത്.

Content Highlights: Discover Christmas Island, an Australian territory in the Indian Ocean. Learn about its unique wildlife, history, and diverse culture. Click to explore!