ഇമ്മിണി ബല്യ എഴുത്ത്: വിശേഷങ്ങളുമായി കുട്ടി എഴുത്തുകാർ തഹാനിയും ആഖിലും

കുഞ്ഞുപ്രായത്തിലെ കഥകളും കവിതകളുമെഴുതി പുസ്തകമായി പ്രസിദ്ധീകരിച്ച മിടുക്കരാണ് തഹാനി ഹാഷിറും ആഖിൽ എം അജുവും. പത്താം വയസിലാണ് തഹാനിയുടെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. റോട്ടറി ഇന്ർനാഷണൽ ലിറ്ററസി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ തഹാനിയെ തേടിയെത്തിയിട്ടുണ്ട്. ആഖിൽ പതിനഞ്ചാം വയസ്സിലാണ് ആദ്യ കഥാസമാഹാരമായ ‘The strignt’ പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകം ആമസോണിൽ ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു. റഷ്യയിൽ നടന്ന ആർടെക് ഇൻറർനാഷണൽ ക്യാംപിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആഖിലിന്റെ യാത്രാവിവരണങ്ങൾ വിവിധ ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൽഫാവേഴ്സ് വേദിയിലെത്തിയ ഇരുവരും അവരുടെ എഴുത്തുവിശേഷങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. മാതൃഭൂമി അസിസ്റ്റൻറ് എഡിറ്റർ സന്തോഷ് വള്ളിക്കോട് മോഡറേറ്ററായി.