മീനാകും പാമ്പാകും ഡാൻസും കളിക്കും. സുബിൻമാഷിന്റെ പപ്പറ്റുകളെല്ലാം സൂപ്പറാ!

തിളങ്ങുന്ന ഉടുപ്പുകളിട്ട് സുബിൻമാഷിന്റെ വിരലിൽത്തൂങ്ങി നൃത്തം ചെയ്യുകയാണ് ഒരു സുന്ദരി പപ്പറ്റ്. പാട്ടിനൊപ്പം താളംപിടിച്ച് കുട്ടിക്കൂട്ടവും രസത്തിലാണ്. പെട്ടന്നതാ ഒരു മാജിക്. പപ്പറ്റ് മീനായും പാമ്പായുമൊക്കെ മാറുന്നു. കണ്ടുനിന്ന കുട്ടിക്കണ്ണുകളിൽ അദ്ഭുതം. പാവനാടകകലാകാരനായ സുബിൻ അനിപ്പേറ്റാണ് രസികൻ പപ്പറ്റ് ഷോയുമായി ആൽഫാവേഴ്സ് വേദിയിൽ എത്തിയത്.