മടക്കിയാൽ ഒറിഗാമി കീറിയാൽ കിറിഗാമി

കടലാസ് മടക്കി കൊക്കിനെയുണ്ടാക്കുന്ന ഒറിഗാമി വിദ്യയെക്കുറിച്ച് കേട്ടിട്ടില്ലേ. എന്നാൽ ക്രമത്തിൽ മുറിച്ച കടലാസ് പൂമ്പാറ്റയായി മാറിയതുകണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ആൽഫാവേഴ്സിലെ കൂട്ടുകാരിപ്പോൾ. ഇത് ഒറിഗാമിയല്ല കേട്ടോ. ഇതാണ് കിറിഗാമി. കടലാസ് ക്രമത്തിൽ മുറിച്ച് കൃത്യമായി മടക്കി ത്രിമാനരൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് വിദ്യ. ഒറിഗാമിയിലും കിറിഗാമിയിലും വിദഗ്ധനായ പ്രശാന്ത് വെമ്പായമാണ് കിറിഗാമി പൂമ്പാറ്റയെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിയത്. പിന്നെ ഒട്ടും വൈകിയില്ല കേട്ടോ, പൂമ്പാറ്റയെ ഉണ്ടാക്കാനും പറപ്പിക്കാനും കൂട്ടിക്കൂട്ടം മത്സരിക്കുക തന്നെ ചെയ്തു.