“എന്താ പൂച്ചേ, മ്യാവൂ മ്യാവൂ”, ജനിൽ മിത്രയ്ക്കൊപ്പം കൊട്ടിപ്പാടി കുട്ടിക്കൂട്ടം

വേദിയിൽ താളമടിച്ച് പാട്ടുപാടുകയാണ് ജനിൽമാഷ്. കൂടെ കൈയടിച്ച് താളംപിടിച്ച് കുട്ടിക്കൂട്ടം ആർത്തുപാടുന്നുണ്ട് . സദസ്സാകെ ആവേശത്തിലാണ്. നാടകകലാകാരനും  അധ്യാപകനുമായ ജനിൽ മിത്ര നേതൃത്വം നൽകിയ സ്റ്റാർട്ട് ആക്ഷൻ പ്ലേ എന്ന സെഷനിലാണ് ഈ രസനിമിഷങ്ങൾ അരങ്ങേറിയത്. പാടാനും കളിക്കാനും കിട്ടിയ അവസരം കുട്ടികൾ ഏറെ ആസ്വദിച്ചു. 

Content Highlights: Experience the `Start Action Play` session led by Janil Mithra! Watch children joyfully sing, clap, and dance to the rhythm.