ആന്ധ്രയിലെ മധുര പലഹാരമായ 'സുന്നണ്ടുലു' കഴിച്ചിട്ടുണ്ടോ? ഉഴുന്ന് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്‌നാക്

ആവശ്യമായ സാധനങ്ങൾ:
ഉഴുന്ന്: ഒരു കപ്പ്

പഞ്ചസാര: മുക്കാൽ കപ്പ്

ഏലയ്ക്കാപ്പൊടി: കാൽ ടീസ്പൂൺ

നെയ്യ്: അര കപ്പ്

തയ്യാറാക്കുന്ന വിധം:

  • കുതിർത്ത് വൃത്തിയാക്കിയ ഉഴുന്ന് നനവ് മാറിയ ശേഷം ഒരു പാനിൽ ഇളം തീയിൽ വറുത്തെടുക്കണം.
  • ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ചെടുത്ത് ഏലയ്ക്കാപ്പൊടിയും പഞ്ചസാര പൊടിച്ചതും ഉഴുന്നുപൊടിക്കൊപ്പം ചേർത്ത് ഇളക്കണം.
  • ഇനി നെയ്യ് ചൂടാക്കി കുറച്ചു കുറച്ചായി ഇതിലേക്കിട്ട് ഇളക്കണം.
  • കുഴച്ചെടുക്കാവുന്ന പരുവത്തിൽ എത്തുമ്പോൾ ഉരുളകളാക്കി പാത്രത്തിലേക്ക് മാറ്റാം.

Content Highlights: Easy to prepare traditional Andhra sweet using urad dal, Requires only four basic ingredients: urad dal, sugar, cardamom powder, and ghee, Step-by-step instructions for roasting, powdering, and rolling the laddus