വിശ്വസിച്ചാലും ഇല്ലെങ്കിലും; മരിച്ചിട്ടും മരിക്കാത്ത പെൺകുട്ടി!

1892-ൽ ഇംഗ്ലണ്ടിൽ മെഴ്‌സി ബ്രൗൺ എന്നൊരു പെൺകുട്ടി ക്ഷയരോഗബാധിതയായി മരിച്ചു. ഇതേ രോഗംമൂലം അവളുടെ അമ്മയും സഹോദരിയും മുൻപേ മരണപ്പെട്ടിരുന്നു. അവരോടൊപ്പം മെഴ്‌സിയെയും അടക്കം ചെയ്തു.
മെഴ്‌സിയുടെ പിതാവ് വീട്ടിൽ ദുഃഖിതനായി കഴിഞ്ഞു.
ആ വീട്ടിൽ ഒരു ദുരാത്മാവ് കുടികൊള്ളുന്നുണ്ടെന്നും അതിനാലാണ് അവിടെ മരണങ്ങൾ നടന്നതെന്നും ഒരു വർത്തമാനം നാട്ടിൽ പരന്നു.
അങ്ങനെ കഥകൾ ഉണ്ടായപ്പോൾ മരിച്ച് രണ്ടുമാസത്തിനുശേഷം മെഴ്‌സിയുടെ ശരീരം പുറത്തെടുക്കുകയുണ്ടായി. അതു കണ്ടവരെല്ലാം അമ്പരന്നുപോയി!
മരിച്ച് രണ്ടുമാസത്തിനുശേഷവും ആ ശരീരം ജീർണിച്ചിട്ടേയില്ല!
എന്നല്ല, യാതൊരു കേടുപാടുമില്ല...!
തൊലിയിൽ ചുളിവുകളില്ല...!
തലമുടിയും നഖങ്ങളും വളരുന്നുണ്ടായിരുന്നു...!
രക്തം ഉറച്ചുപോയിരുന്നില്ല...!
മാത്രമല്ല, ശരീരം ചലിച്ചിരുന്നതുപോലത്തെ അടയാളങ്ങളും കാണപ്പെട്ടു...
ശാസ്ത്രലോകത്തിന് ഇന്നും അതിന്റെ സത്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!
Content Highlights: Describes the unusual state of her body two months post-burial