കിടുക്കാച്ചി ടേസ്റ്റിൽ ഒരു മസാല പൊരി കഴിച്ചാലോ?

ആവശ്യമായ സാധനങ്ങൾ:

പൊരി : ഒരു കപ്പ്

നിലക്കടല പുഴുങ്ങിയത് : അര കപ്പ്

കാരറ്റ് ചിരകിയത് : അര കപ്പ്

സവാള അരിഞ്ഞത് : ഒന്ന്

കക്കിരിക്ക അരിഞ്ഞത് : ഒന്ന് ചെറുത്

തക്കാളി അരിഞ്ഞത് : ഒന്ന്

പച്ചമാങ്ങ അരിഞ്ഞത് : അരകപ്പ്

ചെറുനാരങ്ങ : ഒന്ന്

മുളകുപൊടി : മുക്കാൽ ടീസ്പൂൺ

മല്ലിയില അരിഞ്ഞത് : കാൽ കപ്പ്

ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചെറുനാരങ്ങ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ കൂട്ടിലേക്ക് ചെറുനാരങ്ങകൂടി പിഴിഞ്ഞ് ഒന്നുകൂടി ഇളക്കണം. മസാല പൊരി റെഡി.

Content Highlights: Whip up a delicious and crunchy Masala Pori snack in minutes! This easy recipe uses puffed rice, fresh vegetables, and spices for a flavorful treat. Perfect for quick bites!