മിച്ചം വന്ന ചപ്പാത്തികൊണ്ട് രുചികരമായ ലഡു തയ്യാറാക്കിയാലോ?

ചപ്പാത്തി ലഡു
ആവശ്യമായ ചേരുവകൾ:
ബാക്കി വന്ന ചപ്പാത്തി: 4-5 എണ്ണം
ശർക്കര പൊടിച്ചത്: അര കപ്പ്
നെയ്യ്: 2-3 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ
അണ്ടിപ്പരിപ്പ്/ബദാം നുറുക്കിയത്: 1 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത്: 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യം ചപ്പാത്തി ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് മിക്സിയിലിട്ട് ഒന്ന് കറക്കിയെടുക്കണം. ഒരുപാട് അരഞ്ഞുപോകരുത്. ഈ ചപ്പാത്തിപ്പൊടിയിലേക്ക് ശർക്കര പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേർക്കുക. ഒന്നുകൂടി മിക്സിയിൽ ഇട്ട് കറക്കി ഇവ നന്നായി യോജിപ്പിക്കുക.
ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും ബദാമും ചേർത്ത് സ്വർണനിറമാകുന്നതുവരെ വറക്കുക. തേങ്ങ ചേർക്കുന്നുണ്ടെങ്കിൽ അതും ഇതിലിട്ട് ഒന്ന് വറുത്തെടുക്കാം. ഇനി ചൂടുള്ള നെയ്യും അണ്ടിപ്പരിപ്പും ഈ ചപ്പാത്തി-ശർക്കര കൂട്ടിലേക്ക് ചേർക്കുക.
ഈ കൂട്ട് ചെറുതായി ചൂടോടിരിക്കുമ്പോൾ തന്നെ കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുക. ചപ്പാത്തിലഡു റെഡി.
രുചി കൂട്ടാനുള്ള വിദ്യകൾ:
- ഉരുളകൾ ഉരുട്ടാൻ കിട്ടുന്നില്ലെങ്കിൽ ഒരു സ്പൂൺ നെയ്യോ അല്ലെങ്കിൽ ഒന്നോ രണ്ടോ തുള്ളി പാലോ തളിച്ച് കുഴച്ചാൽ മതിയാകും.
- ചപ്പാത്തികൾ മിക്‌സിയിൽ അടിക്കുന്നതിന് മുൻപ് പാനിലിട്ട് ഒന്ന് ചൂടാക്കി മൊരിയിച്ചെടുത്താൽ ലഡുവിന് കൊതിപ്പിക്കുന്ന മണം കിട്ടും.
Content Highlights: Transforms leftover chapatis into a delicious dessert