കപ്പകൊണ്ട് വടയോ? രുചികരമായ കപ്പവട എളുപ്പത്തിൽ തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ:
കപ്പ : ഒന്ന് ചെറുത്
അരിപ്പൊടി : അര കപ്പ്
സവാള അരിഞ്ഞത് : ഒന്ന്
പച്ചമുളക് : ഒന്ന്
ഇഞ്ചി അരിഞ്ഞത് : അര ടീസ്പൂൺ
ജീരകം : ഒരു ടീസ്പൂൺ
കറിവേപ്പില അരിഞ്ഞത് : രണ്ട് ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് : രണ്ട് ടേബിൾസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
കപ്പ ചെറുതായി അരിഞ്ഞിട്ട് മിക്‌സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കണം.
ഇതിലേക്ക് വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഈ മാവിൽ നിന്ന് കുറേശ്ശെയെടുത്ത് വടയുടെ ആകൃതിയിലാക്കി വറുത്തുകോരുക. കപ്പ വട റെഡി.

Content Highlights: Learn to make crispy and delicious Kappa Vadai (Tapioca Fritters) with this easy recipe. Perfect for a quick and tasty snack. Try it now!