പഴയതോ പുതിയതോ ആയ ചെടിച്ചട്ടികളെ ഇങ്ങനെ മനോഹരമാക്കാം...

ചട്ടി വൃത്തിയാക്കുക
ആദ്യമായി ചട്ടിയിലെ മണ്ണും പൊടിയും പൂർണ്ണമായും കളയുക. പഴയ ചട്ടി ആണെങ്കിൽ സോപ്പ് വെള്ളത്തിൽ കഴുകി നന്നായി ഉണക്കിയെടുക്കണം. ചട്ടിയുടെ ഉപരിതലം മിനുസമുള്ളതാക്കാൻ സാൻഡ് പേപ്പർ ഉപയോഗിച്ച് ചെറുതായി ഉരയ്ക്കാം.

ബേസ് കോട്ട് നൽകുക
ചട്ടിക്ക് നേരിട്ട് പെയിന്റ് അടിക്കുന്നതിനേക്കാൾ നല്ലത് ആദ്യം ഒരു പ്രൈമർ അല്ലെങ്കിൽ വെള്ള ആക്രിലിക് പെയിന്റ് അടിക്കുന്നതാണ്. ഇത് പിന്നീട് നമ്മൾ കൊടുക്കുന്ന നിറങ്ങൾക്ക് കൂടുതൽ തെളിച്ചം നൽകും. ഇത് ഉണങ്ങാൻ സമയം നൽകുക.

നിറം കൊടുക്കാം
നമുക്ക് ഇഷ്ടമുള്ള ഒരു നിറം ചട്ടിയിൽ മുഴുവനായി അടിക്കുക. ചട്ടിയുടെ ഉൾഭാഗം പകുതിവരെ പെയിന്റ് ചെയ്യണം.

വരയ്ക്കാം
പശ്ചാത്തല നിറം നന്നായി ഉണങ്ങിയ ശേഷം അതിനു മുകളിൽ ഡിസൈനുകൾ വരയ്ക്കാം. പുള്ളികൾ (Polka dots), വരകൾ, ജിയോമെട്രിക് രൂപങ്ങൾ, പൂക്കൾ, ഇലകൾ, മണ്ഡല ആർട്ട് (Mandala art), അല്ലെങ്കിൽ കാർട്ടൂൺ രൂപങ്ങൾ എന്തും നിങ്ങൾക്ക് വരയ്ക്കാം. ആദ്യം പെൻസിൽ കൊണ്ട് ഒന്ന് വരച്ചു നോക്കുന്നത് നന്നായിരിക്കും.

ഫിനിഷിംഗ് ടച്ച്
ചിത്രം പൂർണ്ണമായും ഉണങ്ങിയ ശേഷം ഒരു കോട്ട് വാർണിഷ് അടിക്കുന്നത് പെയിന്റിംഗിന് തിളക്കം നൽകാനും വെള്ളം തട്ടിയാൽ പെയിന്റ് ഇളകി പോകാതിരിക്കാനും സഹായിക്കും.

Content Highlights: Learn how to paint and decorate clay pots at home with our easy guide