വീട്ടിലുണ്ടാക്കാം ചോക്ലേറ്റ്! കുട്ടികൾക്ക് ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുത്താലോ?

ആവശ്യമായ സാധനങ്ങൾ:
പൊടിച്ച പഞ്ചസാര : ഒരു കപ്പ്

കൊക്കോ പൗഡർ : മുക്കാൽ കപ്പ്

പാൽപ്പൊടി : കാൽ കപ്പ്

വെളിച്ചെണ്ണ/വെണ്ണ : മുക്കാൽ കപ്പ്

അണ്ടിപ്പരിപ്പ്, പിസ്ത : മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം:

  • പഞ്ചസാരപ്പൊടിയും കൊക്കോ പൗഡറും പാൽപ്പൊടിയും ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഒന്നിച്ച് ചേർക്കുക. കട്ടകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനാണ്.
  • ഇനി അടുപ്പ് കത്തിച്ച് ഒരു പാനിൽ വെള്ളമൊഴിക്കുക. ഇതിലേക്ക് മറ്റൊരു പാത്രം ഇറക്കിവയ്ക്കണം.
  • ഇതിൽ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് പൊടികളെല്ലാം കുറേശ്ശെ ചേർക്കണം.
  • നന്നായി ഉരുകിക്കഴിയുമ്പോൾ വാങ്ങി വയ്ക്കാം. ഇത് ഇഷ്ടമുള്ള ഷേപ്പിലുള്ള അച്ചിലേക്ക് ഒഴിച്ചോളൂ. ഐസ്ട്രേയിൽ ഒഴിച്ചാലും മതി.
  • വേണമെങ്കിൽ ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പോ പിസ്തയോ ചേർക്കാം.
  • ഇനി ഇത് ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുത്തോളൂ. ഹോംമെയ്ഡ് ചോക്ലേറ്റ് തയ്യാർ.

Content Highlights: Uses simple household ingredients like powdered sugar, cocoa powder, and milk powder.