ചോക്ലേറ്റ് കോഫി തയ്യാറാക്കുന്നതെങ്ങനെയെന്നറിയാമോ?

ആവശ്യമുള്ള സാധനങ്ങൾ
1. ഡാർക്ക് ചോക്ലേറ്റ്-200 ഗ്രാം
2. പാല് - 4 കപ്പ്
3. ക്രീം - അര കപ്പ്
4. ചോക്ലേറ്റ് ചിപ്സ് (ചോക്ലേറ്റ് ഗ്രേറ്റ്ചെയ്തെടുക്കാം) - ഒരു ടീസ്പൂൺ
5. കാപ്പിപ്പൊടി -നാല് ടീസ്പൂൺ
6. പഞ്ചസാര -നാല് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ച് മാറ്റിവയ്ക്കണം. ശേഷം ചോക്ലേറ്റ് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിൽ ഇടണം. ഇതിലേക്ക് ഒരു കപ്പ് പാലും കാപ്പിപ്പൊടിയും പഞ്ചസാരയും ഇട്ട് നന്നായി ഇളക്കി മിക്സ്ചെയ്യുക. ബാക്കിയുള്ള പാലും ക്രീമും ചേർത്ത് ബീറ്റർ ഉപയോഗിച്ചോ സ്പൂൺകൊണ്ടോ വീണ്ടും അടിച്ചെടുക്കണം. ഒരു ഗ്ലാസിലേക്ക് പകർന്നതിനുശേഷം ചോക്ലേറ്റ് ചിപ്സ് വിതറിയിട്ട് അലങ്കരിക്കാം.
Content Highlights: Uses dark chocolate and milk for a rich taste.,