ജാം ഇഷ്ടമില്ലാത്തവരുണ്ടോ? ബനാന ജാം എങ്ങനെ തയ്യാറാക്കാം?

ആവശ്യമായ സാധനങ്ങൾ:
വാഴപ്പഴം(നേന്ത്രൻ) : ഒരു കിലോ
പഞ്ചസാര : ഒന്നരക്കിലോ
നാരങ്ങനീര് : 4 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി : ഒരുനുള്ള്
വെള്ളം : ഒരുകപ്പ്
തയ്യാറാക്കുന്ന വിധം:
നേന്ത്രപ്പഴം തൊലിമാറ്റി ചെറിയ കഷണങ്ങളാക്കണം. ഇതിൽ പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് കട്ടിയാവുന്നതുവരെ ഇളക്കി വേവിക്കുക. വെന്ത്വരുമ്പോൾ നാരങ്ങനീര്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കിക്കൊടുക്കാം. ബനാന ജാം റെഡി. തണുത്തശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ആവശ്യത്തിനെടുത്ത് ബ്രഡ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിക്കാം.
Content Highlights: Simple ingredients: Nendran banana, sugar, lemon juice, and cardamom powder.