രുചിയൂറും ഓംലെറ്റിതാ....ഓട്സ് കൊണ്ട് ഓംലെറ്റുണ്ടാക്കിയാലോ?

ഓട്സും പച്ചക്കറികളും ചേർത്ത് ഉഗ്രനൊരു ഓംലെറ്റ് ഉണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ:
മുട്ട : മൂന്നെണ്ണം
ഓട്സ് : കാൽ കപ്പ്
മഞ്ഞൾപ്പൊടി : ഒരു നുള്ള്
കാരറ്റ് ചെറുതായി അരിഞ്ഞത് : ഒരു ടേബിൾ സ്പൂൺ
സവാള അരിഞ്ഞത് : രണ്ട് ടേബിൾ സ്പൂൺ
കാപ്സിക്കം അരിഞ്ഞത് : അര ടേബിൾസ്പൂൺ
തക്കാളി അരിഞ്ഞത് : അര ടേബിൾസ്പൂൺ
പച്ചമുളക് അരിഞ്ഞത് : അര ടേബിൾ സ്പൂൺ
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഓട്സ് മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ എടുത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കണം.
ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക.
പാൻ ചൂടാക്കി എണ്ണ പുരട്ടി മുട്ടമിശ്രിതം അതിലേക്ക് ഒഴിക്കുക.
ഇനി അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികൾ മുകളിലായി നിരത്തി ഒന്ന് അമർത്തുക. അടച്ചുവെച്ച് ഇരുവശവും നന്നായി വേവിച്ചെടുക്കുക. ഓട്സ് ഓംലെറ്റ് റെഡി.
Content Highlights: Quick and healthy breakfast option using oats and eggs