ഗുജറാത്തി ഗോട്ട: ഒരു അടിപൊളി സ്‌പൈസി ഗുജറാത്ത് വിഭവം പരീക്ഷിക്കാം

ആവശ്യമുള്ള സാധനങ്ങൾ:
1.വെള്ളം - അരക്കപ്പ്

2.എണ്ണ - ഒരു ടേബിൾ സ്പൂൺ

3.പഞ്ചസാര – ഒരു ടേബിൾസ്പൂൺ 

4.പച്ചമുളക് -ഒന്ന് (ചെറുതായി അരിഞ്ഞത്)

5.ഇഞ്ചി പേസ്റ്റ് അര ടീസ്പൂൺ

6.ജീരകം -കാൽ ടീസ്പൂൺ

7.മല്ലിയില- അര ടീസ്പൂൺ

8.കുരുമുളകുപൊടി -അര ടീസ്പൂൺ

9.മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

10.മുളകുപൊടി-അര ടീസ്പൂൺ

11.മല്ലി -മൂന്ന് ടേബിൾ സ്പൂൺ (നന്നായി ചതച്ചത്)

12.കായം -ഒരു നുള്ള്

13.ഉപ്പ് -മുക്കാൽ ടീസ്പൂൺ

14.അപ്പക്കാരം- കാൽ ടീസ്പൂൺ

15.റവ- രണ്ട് ടേബിൾസ്പൂൺ

16.കടലപ്പൊടി- ഒരു കപ്പ്

17.ഓയിൽ - ഒരു കപ്പ്

18.ചെറുനാരങ്ങാനീര്- ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:
വലിയ ഒരു ബൗളിൽ ആദ്യത്തെ അഞ്ച് ചേരുവകൾ ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് 6 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് വീണ്ടും മിക്‌സ് ചെയ്യണം. ശേഷം ഒരു നുള്ള് കായം, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും മുക്കാൽ ടേബിൾസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ അപ്പക്കാരവും കൂടി ചേർക്കണം. എല്ലാം കൂടെ നന്നായി ഇളക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ റവയും ഒരു കപ്പ് കടല പൊടിയും ചേർക്കുക. ഇനി മിശ്രിതം നന്നായി കുഴച്ചെടുക്കണം. ശേഷം ചെറിയ ചെറിയ ബോളുകൾ ആക്കി, തിളച്ച എണ്ണയിൽ വറുത്തെടുക്കാം. പുതിന ചട്‌നിയോ, കാന്താരി ചട്‌നിയോ കൂട്ടി ചൂടോടെ കഴിക്കാവുന്നതാണ്.

Content Highlights: Step-by-step preparation guide for authentic Gujarati Gota, Clear list of required ingredients including besan and spices, Expert tips on how to fry them to crispy perfection