ഏത്തയ്ക്ക ഉണ്ട കഴിച്ചിട്ടുണ്ടോ? ഇതാ ഒരു ഈസി സ്നാക്ക്...

ആവശ്യമായ സാധനങ്ങൾ:
ഏത്തയ്ക്ക : മൂന്നെണ്ണം
അരിപ്പൊടി : ഒരു കപ്പ്
മുളകുപൊടി : അര ടീസ്പൂൺ
മഞ്ഞൾപ്പൊടി : കാൽ ടീസ്പൂൺ
കുരുമുളകുപൊടി: അര ടീസ്പൂൺ
ജീരകം : അര ടീസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- പച്ച ഏത്തയ്ക്ക പുഴുങ്ങി തൊലി കളഞ്ഞ് ചിരകിയെടുക്കുക.
- വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ചിരകിയെടുത്ത
ഏത്തയ്ക്കക്കൊപ്പം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. - ഇതിൽ നിന്ന് കുറേശ്ശെയെടുത്ത് ഉരുട്ടി വെളിച്ചെണ്ണയിൽ വറുത്തെടുത്തോളൂ. ഏത്തയ്ക്ക ഉണ്ട തയ്യാർ.
Content Highlights: Uses simple ingredients like raw bananas and rice flour, Quick and easy preparation method for evening snacks, Crispy and flavorful Kerala-style snack recipe