റവ അപ്പം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം

ആവശ്യമായ സാധനങ്ങൾ:
റവ : അര കപ്പ്

പഞ്ചസാര : അര കപ്പ്

വെള്ളം : ഒരു കപ്പ്

തേങ്ങ ചിരകിയത് : മൂന്ന് ടേബിൾസ്പൂൺ

ഏലയ്ക്കാപ്പൊടി : ഒരു ടീസ്പൂൺ

നെയ്യ് : ഒരു ടേബിൾസ്പൂൺ

വെളിച്ചെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
റവ നന്നായി വറുത്തെടുക്കണം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് വറുത്തെടുത്ത റവ ചേർത്ത് നന്നായി ഇളക്കണം.

ഇതിലേക്ക് പഞ്ചസാര, ചിരകിയ തേങ്ങ, നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് അടച്ചുവെച്ച് അഞ്ച് മിനിട്ട് വേവിച്ചിട്ട് ഇറക്കിവെക്കുക.

തണുത്തുകഴിയുമ്പോൾ ഈ കൂട്ടിൽ നിന്ന് കുറേശ്ശെയെടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് ചെറുതായി പരത്തി വെളിച്ചെണ്ണയിൽ വറുത്തുകോരണം. റവ അപ്പം റെഡി.

Content Highlights: Simple and quick snack recipe, Requires easily available household ingredients