പൈനാപ്പിൾ ബജി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണിപലഹാരം

ആവശ്യമായ സാധനങ്ങൾ:
പൈനാപ്പിൾ : ഒരു ചെറുത്
കടലമാവ് : മുക്കാൽ കപ്പ്
അരിപ്പൊടി : ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി : അര ടീസ്പൂൺ
ബേക്കിംഗ് സോഡ : ഒരു നുള്ള്
ഉപ്പ്, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി മാവുരൂപത്തിൽ ആക്കുക.
മുറിച്ചുവച്ചിരിക്കുന്ന പൈനാപ്പിളുകൾ ഈ മാവിൽ മുക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തോളൂ. പൈനാപ്പിൾ ബജി റെഡി.
Content Highlights: Simple and quick snack preparation, Clear list of required ingredients, Step-by-step cooking instructions