വായിൽ രുചിയുണർത്തും പാലുണ്ട കഴിച്ചാലോ? ഇതാ രസികൻ മിൽക്ക് ബോൾസ്...

ആവശ്യമുള്ള സാധനങ്ങൾ:
പാൽ: ഒരു കപ്പ്
കോൺഫ്‌ളോർ : ആറ് ടേബിൾസ്പൂൺ
പഞ്ചസാര: ആവശ്യത്തിന്
കൊക്കോ പൗഡർ: രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
പാലും കോൺഫ്‌ളോറും പഞ്ചസാരയും കട്ടയില്ലാതെ ചേർത്തിളക്കുക.
നന്നായി ഇളക്കിയ ഈ കൂട്ട് ഒരു പാനിലൊഴിച്ച് കുറുക്കിയെടുക്കണം.
കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വെയ്ക്കാം.
തണുത്തകൂട്ടിൽ നിന്നും കുറേശ്ശെയെടുത്ത് ഉരുളകളാക്കാം.
മിൽക്ക് ബോൾസ് റെഡി. അൽപം കൊക്കോ പൗഡർ വിതറി രുചിയോടെ കഴിക്കാം.
Content Highlights: Uses minimal ingredients: milk, cornflour, sugar, and cocoa powder., Simple step-by-step preparation process., Quick and easy dessert suitable for all ages., Customizable with cocoa powder for a chocolatey twist.