ഓട്സ് കൊണ്ട് ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവം

ആവശ്യമായ സാധനങ്ങൾ:
ഓട്സ് : ഒരു കപ്പ്
സവാള അരിഞ്ഞത് : ഒന്ന്
പച്ചമുളക് അരിഞ്ഞത് : രണ്ടെണ്ണം
കായം : ഒരു നുള്ള്
ഇഞ്ചി അരിഞ്ഞത് : ഒരു ടീസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
ഉപ്പ്, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഓട്സിൽ അൽപം വെള്ളം നനച്ച് പതിനഞ്ച് മിനിട്ട് കുതിരാൻ വയ്ക്കുക. വെള്ളം അധികമാകാതെ ശ്രദ്ധിക്കണം.
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഈ കൂട്ടിൽ നിന്ന് കുറേശ്ശെയെടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് ചെറുതായി പരത്തുക.
ഇത് വെളിച്ചെണ്ണയിൽ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തുകോരുക. ഓട്സ് വട റെഡി.
Content Highlights: Simple and healthy snack alternative to traditional vada, Quick preparation using basic pantry ingredients