ഗുജറാത്തികളുടെ ഇഷ്ടവിഭവമായ ഡോക്ല ഉണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
കടലമാവ് : രണ്ട് കപ്പ്
തൈര് : ഒരു കപ്പ്
പച്ചമുളക്-ഇഞ്ചി പേസ്റ്റ്, ചെറുനാരങ്ങാനീര്, കടുക് : ഒരു ടീസ്പൂൺ വീതം
ബേക്കിങ് സോഡ : കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി : അര ടീസ്പൂൺ
തേങ്ങ ചിരകിയത് : അര കപ്പ്
മല്ലിയില നുറുക്കിയത് : രണ്ട് ടേബിൾസ്പൂൺ
വെളിച്ചെണ്ണ, വെള്ളം, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കടലമാവ് ഉപ്പും തൈരും കുറച്ച് ഇളംചൂടുവെള്ളവും ചേർത്ത് കുഴയ്ക്കുക.
ഇത് നാലുമണിക്കൂർ പുളിച്ചശേഷം മഞ്ഞൾപ്പൊടിയും പച്ചമുളക്-ഇഞ്ചി പേസ്റ്റും ചേർക്കണം.
നാരങ്ങാനീരിൽ ബേക്കിങ് സോഡയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചാലിച്ച് മാവിൽ ചേർത്ത് നന്നായി ഇളക്കിക്കോളൂ.
ഇത് ആവിയിൽ പുഴുങ്ങിയെടുത്തശേഷം ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുക്കാം.
എണ്ണയിൽ കടുക് പൊട്ടിച്ച് ഇതിന് മുകളിൽ തൂകാം.
മല്ലിയിലയും ചിരകിയ തേങ്ങയും ഒപ്പം വിതറിക്കോളൂ.
Content Highlights: Easy step-by-step guide to making authentic Gujarati Dhokla