It's Time to SMILE-! എളുപ്പത്തിൽ ഒരു പൊട്ടറ്റോ സ്‌മൈലി ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - രണ്ടെണ്ണം
ബ്രെഡ്ക്രംപ്സ് - അരക്കപ്പ്
കോൺ ഫ്‌ളോർ- രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി- അരടീസ്പൂൺ
ഉപ്പ് - പാകത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്
ബട്ടർ പേപ്പർ - ഒന്ന്
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഗ്രെയ്റ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് ബ്രെഡ്ക്രംപ്സ്, കോൺ ഫ്‌ളോർ, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് കുഴച്ച് യോജിപ്പിക്കണം. ഈ മിശ്രിതം അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ചശേഷം പുറത്തെടുത്ത് ഒരു ബട്ടർപേപ്പറിൽവെച്ച് അത്യാവശ്യം കട്ടിയായി പരത്തുക. ഒരു മോൾഡ് ഉപയോഗിച്ച് ഈ മാവ് വൃത്താകൃതിയിൽ മുറിച്ചെടുക്കണം. ശേഷം സ്ട്രോകൊണ്ട് കണ്ണും സ്പൂൺകൊണ്ട് വായും ഉണ്ടാക്കി, ചൂടാക്കിയ എണ്ണയിലിട്ട് വറുത്തുകോരാം.
Content Highlights: Simple ingredients: Boiled potatoes, breadcrumbs, and cornflour, Easy preparation method using common kitchen tools, Kid-friendly snack design, Quick frying technique for perfect crunch.