അണ്ടിപ്പരിപ്പിന്റെ രുചി ഒന്നുകൂടി കൂട്ടിയാലോ? ഈസിയായി ഉണ്ടാക്കാം കാഷ്യൂ പക്കോട

ആവശ്യമായ സാധനങ്ങൾ:
അണ്ടിപ്പരിപ്പ് : അര കപ്പ്
കടലമാവ് : അര കപ്പ്
അരിപ്പൊടി : കാൽ കപ്പ്
മുളകുപൊടി : അര ടീസ്പൂൺ
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് : അര ടീസ്പൂൺ
കറിവേപ്പില (ചെറുതായി അരിഞ്ഞത്) : ഒരു തണ്ട്
കായം : ഒരു നുള്ള്
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അണ്ടിപ്പരിപ്പും വെളിച്ചെണ്ണയും ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് ഉപ്പും അൽപം വെള്ളവും ചേർത്ത് ഇളക്കി കട്ടിയുള്ള മാവാക്കുക.
അണ്ടിപ്പരിപ്പ് ഈ മാവിൽ ചേർത്ത് നന്നായി ഇളക്കി അൽപനേരം വയ്ക്കുക.
ഇനി കുറേശ്ശെ എടുത്ത് വെളിച്ചെണ്ണയിൽ വറുത്തുകോരിയാൽ മാത്രം മതി. കാഷ്യൂ പക്കോട റെഡി!
Content Highlights: Simple ingredients list including cashew, gram flour, and rice flour., Quick and easy preparation method suitable for beginners., Perfect pairing for evening tea or coffee., Step-by-step instructions for a crunchy texture.