ബനാനകൊണ്ട് ഇങ്ങനെയും ഒരു വിഭവമോ? ബനാനപ്രേമികൾക്ക് ഇഷ്ടമാകുമെന്നുറപ്പ്....

ആവശ്യമായ സാധനങ്ങൾ

ഏത്തപ്പഴം : രണ്ടെണ്ണം

പഞ്ചസാര: രണ്ട് ടേബിൾസ്പൂൺ

കറുവപ്പട്ട പൊടിച്ചത്: ഒരു ടീസ്പൂൺ

നെയ്യ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴം വട്ടത്തിൽ നേർത്ത കഷണങ്ങളായി മുറിക്കുക.

ശേഷം ഒരു പാത്രത്തിൽ പഞ്ചാസാരയും കറുവപ്പട്ടയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വെക്കണം.

ഇനി ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് പഴം അതിൽ ഇട്ട് വഴറ്റുക.

ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ പഞ്ചസാര-കറുവപ്പട്ട കൂട്ടിലെ പകുതി വിതറി രണ്ടുമിനിറ്റ് വേവിക്കണം.

ശേഷം പഴം തിരിച്ചിട്ടശേഷം ബാക്കി പകുതി ചേർത്ത് രണ്ടുമിനിറ്റുകൂടി വേവിക്കാം. ബനാന സിനമൺ ഫ്രൈ റെഡി.

Content Highlights: Simple 4-ingredient recipe using plantains, sugar, cinnamon, and ghee., Quick preparation method taking less than 10 minutes., Healthy and delicious snack option for tea time., Step-by-step guide for beginners.