മധുരക്കിഴങ്ങ് ഫ്രൈസ് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ:
മധുരക്കിഴങ്ങ് ( ഇടത്തരം വലുപ്പമുള്ളത്) - 3 എണ്ണം
കോൺഫ്ളോർ - 2 കപ്പ്
മുളകുപൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - ഒരു നുള്ള്
ജീരകപ്പൊടി - ഒരു നുള്ള്
ഉപ്പ്, വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മധുരക്കിഴങ്ങ് നന്നായി കഴുകി തൊലി കളയണം. നീളത്തിലുള്ള കോലുകളായി മുറിച്ചെടുത്തശേഷം തിളച്ച വെള്ളത്തിലിട്ട് 2-3 മിനിറ്റ് വയ്ക്കുക. കോൺഫ്ളോറിൽ ആവശ്യത്തിന് വെള്ളവും ഉപ്പും മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ മാവുണ്ടാക്കണം. ഇതിൽ മധുരക്കിഴങ്ങ് കോലുകൾ മുക്കിയെടുത്ത് വറുത്ത് കോരാം.
Content Highlights: Simple preparation method using basic pantry staples