സേമിയകൊണ്ട് ഒരു രസികൻ കട്ലറ്റ് തയ്യാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ
സേമിയ/വെർമിസെല്ലി- അരകപ്പ്
ഉരുളക്കിഴങ്ങ്- പുഴുങ്ങി ഉടച്ചത് (അരകപ്പ്)
അരിപ്പൊടി- അര കപ്പ്
സവാള അരിഞ്ഞത്- ഒന്ന്
മുളക്പൊടി- രണ്ട് ടേബിൾസ്പൂൺ
മല്ലിയില, ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിൽ സേമിയ ഇട്ടശേഷം ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് തിളപ്പിക്കണം.
സേമിയ നന്നായി വെന്തുകഴിഞ്ഞാൽ തീ അണച്ചശേഷം പാത്രത്തിലെ വെള്ളം ഊറ്റിക്കളയുക. ഉടച്ചുവെച്ച ഉരുളക്കിഴങ്ങ്, സവാള, സേമിയ, അരിപ്പൊടി, അരിഞ്ഞ മല്ലിയില, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക.
ഇനി ഇത് ഉരുളകളാക്കി കട്ലറ്റിന്റെ രൂപത്തിൽ പരത്തി വെളിച്ചെണ്ണയിൽ നല്ല ബ്രൗൺനിറമാകുന്നതുവരെ വറുത്തെടുക്കുക. സേമിയ കട്ലറ്റ് തയ്യാർ.
Content Highlights: Simple ingredients like vermicelli, potato, and rice flour, Quick and easy preparation method for evening snacks