ചക്കക്കുരുകൊണ്ട് ഒരടിപൊളി ചിപ്സ്! തയ്യാറാക്കി നോക്കിയാലോ!

ആവശ്യമായ സാധനങ്ങൾ:
ചക്കക്കുരു- 10 എണ്ണം
മഞ്ഞൾപൊടി- ഒരു ടീസ്പൂൺ
ഉപ്പ്- ഒരു ടീസ്പൂൺ
എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചക്കക്കുരു പുറംതൊലി കളഞ്ഞ് നൈസായി അരിഞ്ഞെടുക്കുക. ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളത്തിൽ കലക്കിവെക്കുക. ചൂടായ എണ്ണയിലേക്ക് ചക്കക്കുരു അരിഞ്ഞത് കുറേശ്ശെ ഇടുക. ഇതിനു മുകളിലേക്ക് കലക്കിവെച്ച മഞ്ഞൾവെള്ളം ഒരു സ്പൂൺ ഒഴിക്കുക. നന്നായി മൊരിഞ്ഞു വന്നതിനുശേഷം എണ്ണയിൽ നിന്ന് കോരിമാറ്റാം.
Content Highlights: Simple recipe using jackfruit seeds, Quick and crispy evening snack, Easy preparation method with turmeric and salt