ചിരകിയ തേങ്ങയുണ്ടോ? ക്രിസ്മസിനുണ്ടാക്കാൻ ഇതാ ഒരുഗ്രൻ കോക്കനട്ട് സ്‌നോബോൾ

ആവശ്യമായ സാധനങ്ങൾ:

തേങ്ങ ചിരകിയത് : മൂന്ന് കപ്പ്

കണ്ടൻസ്ഡ് മിൽക്ക് : ഒരു കപ്പ്

വാനില എസ്സൻസ് : ഒരു ടീസ്പൂൺ

ഉപ്പ് : ഒരു നുള്ള്

പഞ്ചസാര പൊടിച്ചത് : അര കപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ, രണ്ടുകപ്പ് ചിരകിയ തേങ്ങ, കണ്ടൻസ്ഡ് മിൽക്ക്, വാനില എസ്സൻസ്, ഉപ്പ്, പഞ്ചസാര എന്നിവയെടുക്കുക.

നന്നായി മൃദുവാകുന്നതുവരെ ഇവ ഇളക്കി യോജിപ്പിക്കണം.

ഈ കൂട്ടിൽനിന്ന് കുറേശ്ശെയെടുത്ത് ചെറിയ ഉരുളകളാക്കി എടുക്കുക.

ഇനി ഓരോ ഉരുളയും ബാക്കിയുള്ള തേങ്ങയിൽ ഒപ്പിയെടുക്കുക.

ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനുശേഷം ഉപയോഗിക്കാം. കോക്കനട്ട് സ്‌നോബോൾ റെഡി.

ചിരകിയ തേങ്ങയ്ക്ക് പകരം കോക്കനട്ട് ഫ്‌ളേക്‌സ് കടയിൽനിന്ന് വാങ്ങിയാലും മതി.

Content Highlights: Make delicious Coconut Snowballs for Christmas! A super easy, no-bake sweet treat with condensed milk. Get the recipe now!