ഈസിയായി ഉണ്ടാക്കാം ചോക്ലെറ്റ് ബിസ്കറ്റ് ലഡു

ആവശ്യമായ സാധനങ്ങൾ:
ഏതെങ്കിലും ചോക്ലേറ്റ് ബിസ്കറ്റ് - 1 പാക്കറ്റ്
കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
പാൽ - 3-4 ടേബിൾസ്പൂൺ
പഞ്ചസാര പൊടി / തേൻ - ആവശ്യത്തിന്
തേങ്ങ ചിരകിയത് - കുറച്ച്
തയ്യാറാക്കുന്ന വിധം:
ബിസ്കറ്റ് പൊടിക്കുക. അതിലേക്ക് കൊക്കോ പൗഡറും പഞ്ചസാരയും ചേർക്കണം. പാൽ ചേർത്ത് മാവുപോലെ കുഴച്ച് ചെറിയ ഉരുളകളാക്കുക. തേങ്ങ ചിരകിയതിൽ ഉരുട്ടിയെടുക്കാം.
Content Highlights: a tasty and healthy chocolate biscuit laddu recipe for kids. it is very easy to prepare.