കറുമുറെ കഴിക്കാൻ കാരറ്റ് പക്കോട തയ്യാറാക്കിയാലോ

ആവശ്യമായ സാധനങ്ങൾ:
കാരറ്റ് : രണ്ടെണ്ണം
കടലമാവ് : അരകപ്പ്
അരിപ്പൊടി : ഒരു ടേിൾസ്പൂൺ
റവ : രണ്ട് ടീസ്പൂൺ
മുളകുപൊടി : അര ടീസ്പൂൺ
കായപ്പൊടി : കാൽ ടീസ്പൂൺ
കറിവേപ്പില അരിഞ്ഞത് : ഒരു തണ്ട്
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കഴുകിയെടുത്ത കാരറ്റ് ചെറുതായി അരിയുകയോ ചിരകിയെടുക്കുകയോ ചെയ്യുക. അരിഞ്ഞെടുത്ത കാരറ്റും വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകളും അൽപം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കണം. ഈ കൂട്ടിൽ നിന്നും കുറേശെ എടുത്ത് ചെറുതായി പരത്തി വെളിച്ചെണ്ണയിലിട്ട് ബ്രൗൺനിറമായതിനുശേഷം വറുത്തുകോരുക. കാരറ്റ് പക്കോട തയ്യാർ.
Content Highlights: Carrot Pakkoda Recipe