ക്രഞ്ചി സ്ട്രോബറി കാൻഡി: സ്ട്രോബറികൊണ്ട് വീട്ടിൽ ഒരു കാൻഡി ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ:
വൃത്തിയാക്കിയ സ്ട്രോബറി : ആറെണ്ണം
പഞ്ചസാര : രണ്ട് ടേബിൾസ്പൂൺ
വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അടികട്ടിയുള്ള ഒരു പാനിൽ പഞ്ചസാര അല്പം വെള്ളം ചേർത്ത് നന്നായി അലിയിച്ചെടുക്കുക.

ചൂടാറും മുമ്പ് വൃത്തിയാക്കിയ സ്ട്രോബറി തയ്യാറാക്കിയ പഞ്ചസാരപാനിയിൽ മുക്കി എടുക്കണം.

ഇനി ഇത് തണുത്ത ശേഷം കഴിച്ചോളൂ. ക്രഞ്ചി സ്ട്രോബറി കാൻഡി റെഡി.

Content Highlights: strawberry candy recipe