അയ്യോ, ചെടി കരയുന്നേ! ചെടികൾക്ക് കരയാനും സംസാരിക്കാനുമൊക്കെ കഴിയുമോ?

ചെടികൾക്ക് സംസാരിക്കാനും കരയാനും കഴിയുമെന്ന് ഇസ്രയേലിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. സമ്മർദത്തിലാവുന്ന സമയത്ത് ചെടികളുടെ സംസാരശേഷി കൂടിവരുമത്രേ. അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ അവ കരയുകയും ചെയ്യും. ചെടികൾ സംസാരിക്കുന്നതിന്റെ ശബ്ദം ശാസ്ത്രജ്ഞർ റെക്കോഡ് ചെയ്യുകയും ചെയ്തു. പോപ്കോൺ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തിന് സമാനമായിരുന്നു ചെടികൾ സംസാരിക്കുന്ന ശബ്ദം.

എന്നാൽ നമ്മളാരും ഇതുവരെ ആ ശബ്ദം കേൾക്കാതിരുന്നതിന് കാരണമുണ്ട്. മനുഷ്യന് കേൾക്കാൻ കഴിയുന്നതിനേക്കാൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമാണത്.

ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയ ചില ചെടികളിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തവ മണിക്കൂറിൽ ഡസൻകണക്കിന് തവണയാണ് കരഞ്ഞത്. മുറിവേറ്റ ചെടികളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.

ചെടികൾക്ക് സംസാരിക്കാനും കരയാനും കഴിയും. സമ്മർദത്തിലാവുന്ന സമയത്ത് ചെടികളുടെ സംസാരശേഷി കൂടിവരും. അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ അവ കരയുകയും ചെയ്യും.

Content Highlights: Israeli scientists discovered that plants emit sounds when under stress