ആശുപത്രിയിൽനിന്ന് മടങ്ങിവന്നാൽ പല്ലുതേക്കണം. എങ്കിൽ പല അസുഖങ്ങളും മാറ്റാം

ചികിത്സതേടി ആശുപത്രിയിൽ പോയാൽ ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമല്ല, ചിലപ്പോൾ രണ്ടുദിവസമോ ഒരാഴ്ചയോ ആശുപത്രിയിൽ തങ്ങേണ്ടി വരും. പലതരം രോഗാണുക്കളുടെ കേന്ദ്രം കൂടിയാണല്ലോ ആശുപത്രി. മൂക്കിലൂടെയും കണ്ണിലൂടെയുമെല്ലാം അണുക്കൾ കയറുന്നതുപോലെ നമ്മുടെ വായിലൂടെയും അണുക്കൾ അകത്ത് പ്രവേശിക്കും. മാത്രവുമല്ല, പലതും നമ്മുടെ വായിൽ തന്നെ തങ്ങുകയും ചെയ്യും. ന്യൂമോണിയ പോലുള്ള അസുഖങ്ങൾ പലർക്കും ഇങ്ങനെ പിടിപെടാറുണ്ടെന്നാണ് പഠനം.
എന്നാൽ വളരെ ചെറിയ ഒരു കാര്യത്തിലൂടെ ഇതിന് മാറ്റമുണ്ടാകുമെന്ന് 'ദി ലാൻസെഫ് ഇൻഫെക്ഷ്യസ് ഡിസീസസി'ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്. എന്താണെന്നോ? ആശുപത്രിയിൽ പോയി വന്നാലും അവിടെത്തന്നെ തങ്ങേണ്ടി വന്നാലും നിർബന്ധമായും പല്ല് തേയ്ക്കുക. ന്യൂമോണിയ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത 60 ശതമാനം കുറയ്ക്കാമെന്നാണ് കണ്ടെത്തൽ. കാരണം, വായിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള ബാക്ടീരിയകൾ ശ്വാസകോശത്തിലേക്കെത്തുമ്പോഴാണ് ഈ രോഗം വരുന്നത്.
വായുടെയും പല്ലുകളുടെയും പരിചരണം മെച്ചപ്പെടുത്തിയതിലൂടെ ഈ രോഗവ്യാപനം തടയാൻ കഴിയുമോ എന്നറിയാനുള്ള പഠനത്തിൽ വർധിച്ചുവരുന്ന ഓറൽ കെയർ ന്യൂമോണിയ 60 ശതമാനം കുറയ്ക്കാൻ സാധിച്ചു. കോടിക്കണക്കിന് ബാക്ടീരിയകളാണ് നമ്മുടെ വായിലുള്ളത്. അസുഖമുള്ളപ്പോഴോ, ചില മരുന്നുകൾ കഴിക്കുമ്പോഴോ, ഉറങ്ങി എഴുന്നേൽക്കുമ്പോഴോ ഒക്കെ വായുടെ ശുചിത്വം അതുപോലെ നിലനിൽക്കണമെന്നില്ല. അപ്പോൾ വായിലും പല്ലുകളിലും മോണകളിലും നാവിലുമെല്ലാം പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നു. ചെറിയ അളവിൽപ്പോലും ഇവയെ ശ്വസിക്കുകയാണെങ്കിൽ അത് ന്യൂമോണിയക്ക് കാരണമാകും. എന്നാൽ ദിവസേന പല്ലു തേയ്ക്കുന്നതിലൂടെ ഇത്തരം ബാക്ടീരിയകളുടെ വളർച്ച തടയാനും കുറയ്ക്കാനും കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
Content Highlights: Hospital environments harbor bacteria that can colonize the mouth