അവധിക്കാലം വന്നെത്തി......കളിച്ച് തളർന്നോ ബ്രെഡ് ഫ്രൈ കഴിച്ചാലോ

ആവശ്യമായ ചേരുവകൾ:

ബ്രെഡ്- 4 പീസ്
മുട്ട- രണ്ടെണ്ണം
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്പൊടി- അര ടീസ്പൂൺ
ഒറിഗാനോ- കാൽ ടീസ്പൂൺ
ചില്ലി ഫ്‌ലേക്സ്- മുക്കാൽ ടീസ്പൂൺ
മല്ലിയില ചെറുതായി അരിഞ്ഞത്- ഒരു ടേബിൾ സ്പൂൺ
ബ്രെഡ് പൊടിച്ചത്- അരക്കപ്പ്
എണ്ണ- വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബ്രെഡ് സ്ലൈസസ് മൂന്നായി മുറിക്കണം. മുട്ടയിൽ ഉപ്പ്, കുരുമുളക്പൊടി, ഒറിഗാനോ, ചില്ലി ഫ്‌ളേക്സ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിക്സിലേക്ക് ഓരോ കഷണം ബ്രെഡ് മുക്കിയ ശേഷം ബ്രെഡ് പൊടിയിൽ പൊതിയണം. ശേഷം ചൂടായ എണ്ണയിൽ വറുത്തെടുത്താൽ ക്രിസ്പി ബ്രെഡ് ഫ്രൈ റെഡി.

Content Highlights: Bread recipe for kids