ഉണ്ണിയുടെ മുത്തശ്ശിയെക്കുറിച്ചൊരു കവിത വായിച്ചാലോ?

#മോഹന്‍ നെടുങ്ങാടി

ഉണ്ണിക്കുണ്ടൊരു മുത്തശ്ശി

കൂനി നടക്കും മുത്തശ്ശി

കൂനിക്കൂനി മുത്തശ്ശി

വഴിയെ നടക്കും നേരത്ത്

വഴിയിൽ തിരിയും ശ്വാനന്മാർ

ഓടിയൊളിക്കും പെട്ടെന്ന്

ഊന്നി നടക്കാൻ മുത്തശ്ശി-

ക്കുണ്ടൊരു മുട്ടൻ വടിയൊന്ന്!

Content Highlights: Classic Malayalam poem written by Mohan Nedungadi, Humorous and affectionate depiction of a grandmother, Engaging rhythm suitable for children