ഉണ്ണിക്കുട്ടന്റെ പാവകൾ...ഒരു ആക്ഷൻസോങ് പഠിച്ചാലോ?

#സന്തോഷ് ജി. പഴവീട്

ഉണ്ണിക്കുട്ടന് ജന്മദിനത്തിന്

കിട്ടീ പാവകൾ അഞ്ചെണ്ണം

ഒന്നാം പാവ, കരടിപ്പാവ

കണ്ണുമിഴിച്ച് നടക്കുന്നു

രണ്ടാം പാവ കോഴിപ്പാവ

കൊക്കര കൊക്കോ കൂവുന്നു

മൂന്നാം പാവ പൂച്ചപ്പാവ

ങ്യാവൂ ങ്യാവൂ മോങ്ങുന്നു

നാലാം പാവ തത്തപ്പാവ

തത്തി തത്തി നടക്കുന്നു

അഞ്ചാംപാവ സിംഹപ്പാവ

ഗർ ഗർ എന്ന് മുരണ്ടപ്പോൾ

പാവകളൊക്കെ പേടിച്ചമ്പട

പെട്ടിയിലോടിയൊളിച്ചല്ലോ!

Content Highlights: Features five unique toy characters with distinct sounds and actions, Engaging and rhythmic Malayalam poem for young children, Classic playful storytelling that captivates kids