തട്ടിൻപുറത്തെ കുട്ടനെലിയുടെ തട്ടുകടയെക്കുറിച്ചുള്ള കവിത വായിച്ചോളൂ

#രജനിമോള്‍ കെ.വി.

തട്ടിൻപുറമൊരു തട്ടുകട
കുട്ടനെലിക്കൊരു തട്ടുകട
കട്ടൻചായയടിക്കുന്നു
കപ്പ പുഴുങ്ങിക്കൂട്ടുന്നു
മട്ടൻകറിയതു വയ്ക്കുന്നു
വട്ടപ്പാത്രം നിറയുന്നു
ചക്കിപ്പൂച്ച ചിരിക്കുന്നു
ചുണ്ടുനുണഞ്ഞു നടക്കുന്നു
കടിപിടി അടിപിടി കുറയുന്നു
തമ്മിൽതല്ലും കുറയുന്നു
തട്ടിൻമുകളിൽ പൊടിപൂരം
കച്ചവടത്തിൻ പൊടിപൂരം! 

Content Highlights: Features a lively and rustic Malayalam poem about a unique rooftop eatery.