പൂമ്പാറ്റേ പൂന്തേനുണ്ണാൻ കൊതിയില്ലേ...... കവിത വായിക്കാം

പൂമ്പാറ്റേ, പൂമ്പാറ്റേ,
പാറിനടക്കും പൂമ്പാറ്റേ,
ചുറ്റും പൂക്കളെ കണ്ടില്ലേ,
പൂന്തേനുണ്ണാൻ കൊതിയില്ലേ?
പൂമ്പൊടി ചിറകിൽ അണിയേണ്ടേ,
പൂമണം കാറ്റിൽ പരത്തേണ്ടേ,
പൂവിനൊരുമ്മ കൊടുക്കേണ്ടേ,
പൂവിനോടൊപ്പം ആടേണ്ടേ,
പൂവിലിരുന്നു മയങ്ങേണ്ടേ,
പൂവഴകുള്ളൊരു പൂമ്പാറ്റേ!
Content Highlights: Classic Malayalam children's poem about a butterfly, Engaging and rhythmic lyrics ideal for kids, Celebrates nature, flowers, and the beauty of butterflies