പൂച്ചയുടെ പാലിൽ വീണ ഈച്ച കവിത വായിക്കാം?

#ആനപ്പുഴയ്ക്കല്‍ അനില്‍

പൂച്ചയ്ക്ക് നല്കിയ

കാച്ചിയ പാലിൽ

ഈച്ചയൊരെണ്ണം

പറന്നുവീണു

ഈച്ചയെ പൂച്ച -

യെടുത്തെറിഞ്ഞു

ഈച്ച ചിറകു

കുടഞ്ഞിരുന്നു.

ഈച്ച മുരണ്ടു

പറന്നു പോയി

പൂച്ചയോ നോക്കി

പകച്ചു പോയി!

Content Highlights: Classic Malayalam poem for children, Simple and engaging rhyming verses, Easy to read and memorize for kids