അത്തിമരത്തിലെ പൊത്തിൽ മത്തുപിടിച്ചൊരു നത്തുണ്ട് ! കവിത വായിക്കാം

പത്തടിപ്പാലം കയറിച്ചെന്നാ-
ലൊത്തിരി വലിയൊരു കാടുണ്ട്
ഒത്തിരി വലിയ കാടിനകത്ത്
ഒത്തമരം ഒരു അത്തി മരം
ഒത്ത മരത്തിൽ അത്തിമരത്തിൽ
പത്തടിയുയരെപ്പൊത്തുണ്ട്
അത്തിമരത്തിലെയെത്താപ്പൊത്തിൽ
മത്തുപിടിച്ചൊരു നത്തുണ്ട്
കത്തുംനോട്ടമെറിഞ്ഞാ നത്ത്
പൊത്തിന്നുള്ളിലിരിപ്പുണ്ട്
പൊത്തിന്നുള്ളിൽ നത്തിനു കൂട്ടിന്
തത്തിനടപ്പുണ്ടൊരു തത്ത
പൊത്തിന്നുള്ളിൽ തത്തി നടക്കും
തത്തകൾ മൊത്തം പത്തുണ്ട്
തത്തകൾ മൊത്തം പത്തുവെളുപ്പിന്
ഒത്തൊരുമിച്ചൊരു പാട്ടുണ്ട്
തത്തകൾ പാടും പാട്ടിൽ മയങ്ങി
നത്തും പൊത്തിലിരിപ്പുണ്ട്!
Content Highlights: Describes a dense forest at Pathadippalam, Features a unique interaction between an owl and ten parrots, Engaging rhyming structure suitable for kids, Musical and rhythmic flow in Malayalam