തൊടിയിൽ തനിയെവളർന്ന ചക്കരമാവിനെക്കുറിച്ചുള്ള കവിത വായിച്ചാലോ

തൊടിയിൽ മടികൂടാതെ വളർന്നൊരു
ചക്കരമാവുണ്ട്
മാന്തളിരുണ്ണാൻ പാട്ടുകൾ മൂളാൻ
പൂങ്കുയിൽ വരവുണ്ട്
മാങ്കനിയുണ്ണാൻ കൊഞ്ചിപ്പറയാൻ
പൈങ്കിളി കൂട്ടുണ്ട്
ചില്ലകൾതോറും ചിലച്ചു ചൊല്ലി
മൂവരയണ്ണാനും
കരഞ്ഞു കാര്യം കാണാൻ കേമി
കറുത്ത കാക്കമ്മ
കൊതിച്ചു ചുറ്റും പറ്റിയിരിക്കും
ചോണനുറുമ്പുകളും
മാങ്കനി വീഴാൻ കണ്ണും നട്ട്ഞാനും സോദരനും!
Content Highlights: Features vivid imagery of nature, birds, and insects around a mango tree.