തന്നത്താനെ മിന്നും നിന്നെ കാണാനെന്തൊരു ചേലാണ്! ഒരു കവിത വായിക്കാം

#അസുരമംഗലം വിജയകുമാര്‍

മിന്നിപ്പാറും മിന്നാമിന്നീ

നിന്നെക്കാണാനെന്തു രസം

പൊന്നിൻ നൂലും കൊണ്ടാണോ നീ

എന്നുമിരുട്ടിൽ പാറുന്നൂ

തന്നത്താനെ മിന്നും നിന്നെ

ഒന്നു പിടിക്കാനൊരൂ മോഹം

വിണ്ണിനുമുയരെപ്പോകാതെ നീ

ഒന്നെന്നരികിൽ വന്നാട്ടേ

പൊന്നായ് മിന്നും നിന്നുടെ രൂപം

കൺമുന്നിൽ ഞാൻ കണ്ടോട്ടേ!

Content Highlights: Poetic tribute to the firefly (Minnaminni), Written by Asuramangalam Vijayakumar, Evocative imagery of nature and childhood wonder in Malayalam