മഴവിൽപ്പാലം കയറി മാനത്തോടി നടക്കാല്ലോ: കവിത വായിക്കാം

#ജയനാരായണന്‍

മാനം നോക്കി ഇരിക്കാല്ലോ

മഴവിൽപ്പാലം കാണാല്ലോ

മഴവിൽപ്പാലം കയറിപ്പിന്നെ

മാനത്തെത്തിച്ചേരാല്ലോ

മാനത്തമ്പിളി മാമൻപോറ്റും

മാനിനു കറുക കൊടുക്കാല്ലോ

മാനത്തെ വെള്ളാനയ്ക്കൊപ്പം

മാനത്തോടി നടക്കാല്ലോ

മാനത്തെപ്പൊൻ പാടത്തയ്യട

മായത്താരകമെണ്ണാല്ലോ

മാനത്തെച്ചെറുവെള്ളിത്തോണിയിൽ

മതിയാവോളമുറങ്ങാല്ലോ

മഴയോടൊപ്പം മണ്ണിതിലെത്തി

മാനത്തെക്കഥ പറയാല്ലോ!

Content Highlights: Captivating Malayalam poem for children focusing on nature and imagination., Explores colorful imagery of rainbows, the sky, and rain., Engaging rhythm suitable for kids and students.