മധുരമൂറും മാമ്പഴം കഴിക്കാൻ ഇതാരൊക്കെയാ വന്നേക്കണെ?

#ലതീഷ് കീഴല്ലൂര്‍

മൂത്തു പഴുത്തു കിടക്കുന്നു മാമ്പഴം
മാവിന്റെയോരോരോ ചില്ല തോറും
അണ്ണാറക്കണ്ണനങ്ങോടിയെത്തി
മാമ്പഴമൊന്നു കടിച്ചെടുത്തു
മാമ്പഴം തിന്നു രസം കയറി
മാവിന്റെ കൊമ്പിലൂടോട്ടമായി
കാക്കയും കുരുവിയും പാറി വന്നു
മാമ്പഴം കൊത്തിയെടുത്ത് പാറി
കാറ്റൊന്നു പാറിയണഞ്ഞ നേരം
ചാട പട മാമ്പഴം താഴെ വീണു
ഉണ്ണിയും കൂട്ടരുമൊത്തു കൂടി
മാമ്പഴം തിന്നു വയർ നിറച്ചു

Content Highlights: Captivating rhythmic storytelling about nature and fruits., Engaging imagery of animals like squirrels, crows, and sparrows., Cultural connection to summer traditions in 2026., Simple, accessible language suitable for early childhood learning.